Posts

മാസ്ക് ധരിക്കാത്തവർ

Image
ഞാൻ സൈക്കിളിൽ സ്കൂളിൽ  പോകുന്ന വഴികളിൽ ഒക്കെ ചിലർ മാസ്ക് ധരിക്കാതെ പോകുന്നത്, തടിയിലും, മൂക്കിന്റെ താഴെയും മാസ്ക് വച്ച് പോകുന്നത് കാണാം.  കൊറോണ എന്ന മഹാമാരിയുടെ കാലത്ത് അവരുടെ ഈ അശ്രദ്ധ അവർക്കും അവരുടെ  കുടുംബത്തിനും ദോഷം ചെയ്യില്ലേ എങ്ങനെയാണ് നമ്മൾ അവരെ പറഞ്ഞു മനസിലാക്കുക?.. എന്റെ ചെറിയ ബുദ്ധിയിൽ എനിക്ക് തോന്നുന്നത്  പോലീസ് അങ്കിൾമാർ കൊറോണയുടെ ആദ്യ ദിവങ്ങളിൽ മാസ്ക്ക്ക ർശനമാക്കിയിരുന്നത്    പോലെ ഇനിയും    തുടരണമെന്നാണ്.    അതുപോലെ തന്നെ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. വ്യക്തമായ ആരോഗ്യ  പ്രശ്നങ്ങൾ ഇല്ലാത്തവർ തീർച്ചയായും വാക്‌സിൻ എടുക്കേണ്ടതും സ്വന്തം ആരോഗ്യം ശ്രദ്ധിക്കേണ്ടതുമാണെന്നാണ് എന്റെ വിലയിരുത്തൽ എന്ന്, സുസ്മിത പ്രകാശ് 

എന്റെ സ്കൂൾ യാത്ര

Image
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആണ്. എന്റെ വീട്ടിൽ നിന്നും ഒരുപാട് ദൂരം ഉണ്ട് സ്കൂളിലേക്ക്. എന്റെ സ്കൂളിന്റെപേര്  ബി. ഇ. എം എച്. എസ് എന്നാണ്. ഞാൻ ദിവസവും സൈക്കിളിൽ ആണ് സ്കൂളിലേക്ക്  പോകുന്നത്  ഞാൻ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു കൂടിയാണ് പോകുന്നത്. ആദ്യമായി സൈക്കിളിൽ പോയപ്പോൾ എനിക്ക് തെറ്റിപ്പോയി പിന്നീട് ഒരു  ഓട്ടോ കാരൻ അങ്കിളാണ് എനിക്ക് വീട്ടിലേക് എത്താനുള്ള വഴിവരെ എത്തിച്ചു തന്നത്  അദ്ദേഹം മുന്നിലൂടെ ഓട്ടോ ഓടിച്ചു പോകുമ്പോൾ ഞാൻ പിന്തുടരുകയായിരുന്നു